Saturday, February 21, 2026

ഒളിംപിക്സ് ആവേശത്തിൽ ഒൻ്റാരിയോ: ഞായറാഴ്ച പുലർച്ചെ മുതൽ മദ്യ വിൽപ്പനയ്ക്ക് അനുമതി

ടൊറൻ്റോ : വിന്‍റർ ഒളിംപിക്സിൽ ഐസ് ഹോക്കി പുരുഷ ഫൈനലിൽ സ്വർണ്ണത്തിനായി കാനഡ ടീം മത്സരിക്കാനിറങ്ങുമ്പോൾ ഒൻ്റാരിയോയിൽ ഞായറാഴ്ച പുലർച്ചെ മുതൽ മദ്യ വിൽപ്പനയ്ക്ക് അനുമതി. പ്രവിശ്യയിലുടനീളമുള്ള ബാറുകളിലും റസ്റ്ററൻ്റുകളിലും രാവിലെ ആറു മുതൽ മദ്യം വിളമ്പാൻ അനുവദിക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു. കാനഡ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഒളിംപിക്സ് ആരംഭിച്ച ഫെബ്രുവരി 5 മുതൽ 22 വരെ പുലർച്ചെ 6 മണി മുതൽ മദ്യം വിളമ്പാൻ ടൊറൻ്റോ മേയർ ഒലിവിയ ചൗവും ചില മുനിസിപ്പാലിറ്റികളും അനുമതി നൽകിയിരുന്നു.

പ്രധാന കായിക മത്സരങ്ങൾക്കായി മുമ്പും ഒൻ്റാരിയോ സർക്കാർ മദ്യവിൽപ്പന സമയത്തിൽ മാറ്റം വരുത്തിയിരുന്നു. 2023-ലെ വേനൽക്കാലത്ത്, ഫിഫ വനിതാ ലോകകപ്പ് സമയത്ത് ഒൻ്റാരിയോ ആൽക്കഹോൾ ആൻഡ് ഗെയിമിങ് കമ്മീഷൻ രാവിലെ 7 മണി മുതൽ പ്രവിശ്യയിലുടനീളം മദ്യവിൽപ്പന അനുവദിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!