ഛത്ര : റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിലുള്ള വനത്തിനുള്ളിൽ തകർന്നു വീണ് 7 മരണം. മോശം കാലാവസ്ഥയെത്തുടർന്ന് റഡാറിൽ നിന്നും അപ്രത്യക്ഷമായ റെഡ്ബേർഡ് എയർവേയ്സിന്റെ ബിച്ച്ക്രാഫ്റ്റ് C90 വിമാനം രാത്രി ഏഴരയോടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രോഗി, ഡോക്ടർ, നഴ്സ്, പൈലറ്റുമാർ ഉൾപ്പെടെ എല്ലാവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. രോഗി സഞ്ജയ് കുമാര്‍, ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത, പാരാമെഡിക് സച്ചിന് കുമാര്‍ മിശ്ര, സഹായികളായ അര്‍ച്ചന ദേവി, ധുരു കുമാര്‍, പൈലറ്റുമാരായ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, സവരാജ്ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

റാഞ്ചി സ്വദേശിയും 41-കാരനുമായ സഞ്ജയ് കുമാറിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കാനായി ഡല്‍ഹിയിലേക്ക് മാറ്റാനാണ് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചത്. തലസ്ഥാനത്തേക്കുള്ള യാത്രയ്ക്കിടെ വിമാനം തകരുകയായിരുന്നു.
