Tuesday, February 24, 2026

കാനഡയെ ഉപേക്ഷിച്ചോ യുഎസ്?; യാത്രാ ട്രെൻഡിലെ വൻ മാറ്റം പുറത്ത് വിട്ട് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ: 2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ഡിസംബറിൽ കാനഡ സന്ദർശിച്ച അമേരിക്കൻ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. അമേരിക്കയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 7.5% കുറഞ്ഞ് 16 ലക്ഷമായി. കാർ മാർഗ്ഗം കാനഡയിലെത്തിയ അമേരിക്കക്കാരുടെ എണ്ണത്തിലും ഇതേ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതേ കാലയളവിൽ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 14.1% വർധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഡിസംബറിൽ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് 5 ലക്ഷം പേരാണ് കാനഡയിലെത്തിയത്. ഇതിൽ 90 ശതമാനത്തിലധികം പേരും വിമാന മാർഗ്ഗമാണ് എത്തിയത്. യുകെ (59,600), ഫ്രാൻസ് (52,700), മെക്സിക്കോ (47,200) എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്. വിദേശങ്ങളിൽ നിന്നുള്ള ആകെ സന്ദർശകരുടെ 31 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

കനേഡിയൻ പൗരന്മാരുടെ യാത്രാ രീതികളിലും വലിയ മാറ്റം പ്രകടമാണ്. കനേഡിയൻ പൗരന്മാരുടെ വിദേശ യാത്രകൾ മുൻവർഷത്തെ അപേക്ഷിച്ച് 15% കുറഞ്ഞു. കാർ മാർഗ്ഗം അമേരിക്കയിലേക്ക് പോകുന്ന കനേഡിയൻ സഞ്ചാരികളുടെ എണ്ണത്തിൽ 30.2 ശതമാനത്തിന്റെ വൻ കുറവുണ്ടായി. മൊത്തത്തിൽ കണക്കാക്കിയാൽ, 2024-നെ അപേക്ഷിച്ച് 2025-ൽ കാനഡയിലേക്കുള്ള അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 10.9 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!