Tuesday, February 24, 2026

ഡാർട്ട്മൗത്ത് നിരത്തിൽ ചീറിപാഞ്ഞ് “സിഐഡി മൂസ”: പ്രിയ സിനിമ ലൈസൻസ് പ്ലേറ്റിലാക്കി മലയാളി യുവതി

ഹാലിഫാക്സ് : നോവസ്കോഷയിലെ ഡാർട്ട്മൗത്ത് നഗരത്തിൽ ഇനി “സിഐഡി മൂസ” ചീറിപ്പായും. കുട്ടിക്കാലത്ത് നെഞ്ചിലേറ്റിയ സിനിമയുടെ പേര് സ്വന്തം വാഹനത്തിന്‍റെ ലൈസൻസ് പ്ലേറ്റ് ആക്കിയിരിക്കുകയാണ് മലയാളി യുവതി. ആറു വർഷം മുമ്പ് കാനഡയിലേക്ക് ചേക്കേറിയ എറണാകുളം അങ്കമാലി സ്വദേശി അഞ്ജന തോമസ് പയ്യപ്പിള്ളിയാണ് തന്‍റെ ഹ്യുണ്ടായ് സാന്താ ഫെ കാറിന് “CID MUSA” എന്ന ലൈസൻസ് പ്ലേറ്റ് സ്വന്തമാക്കിയത്. കുട്ടികാലം മുതൽ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹമാണ് അഞ്ജന ഇതോടെ സാക്ഷാത്‌കരിച്ചത്. അഞ്ജനയുടെ ഈ സന്തോഷം “സിഐഡി മൂസ”യുടെ ഡയറക്ടർ ആയ ജോണി ആന്‍റണിയും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.

ഷ്ടമുള്ള നമ്പറോ പേരോ വാക്കുകളോ വാഹനങ്ങളുടെ നമ്പർ പ്ലേറ്റാക്കാൻ കാനഡയിൽ സാധിക്കും. ഇതിനായി താൽപര്യമുള്ള കോംബിനേഷനുകൾ ലിസ്റ്റ് ചെയ്ത്, അത് ഓരോന്നും ഏതൊക്കെയാണ് എന്ന് വിശദീകരണം അടക്കം പ്രോവിൻസിലെ ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കണം. ആവശ്യപ്പെട്ടിരിക്കുന്ന ലൈസൻസ് പ്ലേറ്റോ അതിന് സമാനമായ മറ്റൊരു പേരോ പ്രവിശ്യയിൽ മറ്റാർക്കും ഇല്ലാത്ത പക്ഷം നമ്മുടെ അപേക്ഷ പരിഗണിക്കുകയും ലൈസൻസ് പ്ലേറ്റ് അനുവദിക്കുകയും ചെയ്യും.

https://www.instagram.com/reel/DU_-WlWDZ1o/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!