Tuesday, February 24, 2026

വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘ആര്‍ദ്രം 2026’ നാളെ

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘ആര്‍ദ്രം 2026’ നാളെ നടക്കും. ഫെബ്രുവരി 25ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിൽ ഹെല്‍ത്ത് കെയര്‍ അവാര്‍ഡുകളുടെയും നഴ്സിങ് സ്‌കോളര്‍ഷിപ്പുകളുടെയും വിതരണം മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. ഗ്ലോബൽ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം, വനിതാ ഫോറം ഭവനത്തിന്‍റെ താക്കോല്‍ദാനം, സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുവനന്തപുരം സമ്മേളനത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു കോടി നഴ്സിങ് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് ചടങ്ങിൽ തുടക്കമാകും. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡൻ്റ് ഡോ.ബാബു സ്റ്റീഫന്‍ ആവിഷ്‌ക്കരിച്ച ഗ്ലോബല്‍ നഴ്സിങ് സ്‌കോളര്‍ഷിപ്പ് ആദ്യഘട്ട വിതരണോദ്ഘാടനം ചടങ്ങിൽ നടക്കും. ഒരു ലക്ഷം രൂപ വീതം 100 പേര്‍ക്കാണ് ഈ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് നല്‍കുക. ഇതിന്‍റെ ആദ്യഘട്ടമായി ഉദ്ഘാടന വേളയില്‍ 25 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.

രാജ്യത്തിനകത്തും പുറത്തുമുള്ള കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരിക്കും.രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. എ.എല്‍.എമാരായ കെ. മുരളീധരന്‍, കടകംപള്ളി സുരേന്ദ്രന്‍, എം. മുകേഷ്, വി.കെ. പ്രശാന്ത്, അഹമ്മദ് ദേവര്‍ കോവില്‍, അനൂപ് ജേക്കബ്, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് കരമന ജയന്‍,മെഡിമിക്‌സ് ഉടമ ഡോ. എ.വി. അനൂപ്, നോര്‍ക്ക എം.ഡി അജിത് കൊളാശ്ശേരി, കവി മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ ആശംസകള്‍ നേരും. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡൻ്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഗ്ലോബൽ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ സണ്ണി സി. വെളിയത്ത്, വൈസ് പ്രസിഡൻ്റ് (അഡ്മിന്‍) ജയിംസ് കൂടല്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി പി വിജയന്‍ എന്നിവർ പങ്കെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!