ടൊറൻ്റോ : ഗ്വൽഫിൽ ഗോ ട്രെയിൻ ഇടിച്ച് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറരയോടെ കിച്ചനർ ലൈനിലാണ് സംഭവം. അപകടത്തെ തുടർന്ന് ഗ്വൽഫ് വഴിയുള്ള കിച്ചനർ ഗോ ലൈനിൽ ട്രെയിനുകൾ ഓടുന്നില്ലെന്ന് മെട്രോലിങ്ക്സ് അറിയിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കിച്ചനറിൽ നിന്നും ബ്രാംപ്ടണിലേക്ക് പോകുന്ന യാത്രക്കാർ ട്രെയിൻ വൈകലും റദ്ദാക്കലുകളും പ്രതീക്ഷിക്കണമെന്നും മെട്രോലിങ്ക്സ് അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ട്രെയിനുകൾക്ക് ഈ പ്രദേശത്തുകൂടി സർവീസ് നടത്തില്ല. കാര്യമായ കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടാകാം, ഏജൻസി വ്യക്തമാക്കി. യാത്രക്കാർ മിൽട്ടൺ ലൈൻ അല്ലെങ്കിൽ ബ്രമാലിയ ഗോ ഉപയോഗിക്കാൻ മെട്രോലിങ്ക്സ് നിർദ്ദേശിച്ചു.
