Sunday, March 1, 2026

ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 115 ആയി

ടെഹ്റാന്‍: ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 115 ആയി ഉയര്‍ന്നു. ശനിയാഴ്ച ഇറാനിലെ വിവിധ നഗരങ്ങളില്‍ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്കിടെയാണ് ഈ ദാരുണ സംഭവം നടന്നത്. ആക്രമണം നടക്കുമ്പോള്‍ 170 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുണ്ടായിരുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് തൊട്ടടുത്തുള്ള ഈ വിദ്യാലയവും തകര്‍ന്നത്.

സ്‌കൂളിന് നേരെയുണ്ടായ ആക്രമണം അത്യന്തം ക്രൂരമായ പ്രവൃത്തിയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ പ്രതികരിച്ചു. ആക്രമണകാരികള്‍ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇസ്രയേല്‍-അമേരിക്ക വ്യോമാക്രമണങ്ങളില്‍ ഇതുവരെ 201 പേര്‍ കൊല്ലപ്പെട്ടതായും 747 പേര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!