ടൊറന്റോ: പശ്‌ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലുടനീളമുള്ള ആരാധനാലയങ്ങൾക്ക് ചുറ്റും പട്രോളിംഗ് ശക്തമാക്കി പൊലീസ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിശ്വാസസ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സ്കൂളുകൾ, മറ്റ് പൊതുസമ്മേളനങ്ങൾ എന്നിവയ്ക്ക് സമീപം കൂടുതൽ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും യോർക്ക് റീജിയണൽ പൊലീസ് അറിയിച്ചു. ആഗോളസംഭവങ്ങൾ പ്രാദേശിക സുരക്ഷാ ആശങ്കയ്ക്ക് കാരണമാകുമെന്നും സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും തങ്ങൾ മനസ്സിലാക്കുന്നതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കമ്മ്യൂണിറ്റിയിൽ പൊലീസ് സാന്നിധ്യം പ്രതീക്ഷിക്കാമെന്നും ഏതെങ്കിലും കുറ്റകൃത്യമോ വിദ്വേഷ പ്രേരിതമോ ആയ പ്രവർത്തനങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ളതാണെന്നും അവർ അറിയിച്ചു.

ഇറാൻ വിരുദ്ധ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിച്ചമണ്ട് ഹില്ലിലും ടൊറന്റോയിലും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലികൾ നടന്നു. റിച്ച്‌മണ്ട് ഹില്ലിൽ മാത്രം ഏകദേശം രണ്ടുലക്ഷത്തോളം പേർ റാലിയിൽ പങ്കെടുത്തു. കൂഅധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് ജാഗ്രത പുലർത്തുന്നുണ്ട്. ദുർഹം മേഖലയിൽ നിലവിൽ ഒരു ഭീഷണിയും ഇല്ലെന്നും തങ്ങൾ ജാഗ്രത പാലിക്കുകയും കമ്മ്യൂണിറ്റി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതായും ദുർഹം പൊലീസ് പറഞ്ഞു.
