Thursday, June 11, 2026

കെബെക്ക് PSTQ ഡ്രോ: 2,573 വിദഗ്ധ തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ

മൺട്രിയോൾ : കഴിഞ്ഞ ആഴ്ച നടന്ന നറുക്കെടുപ്പിൽ വിദഗ്ധ തൊഴിലാളികൾക്ക് കെബെക്ക് ഇമിഗ്രേഷൻ, ഫ്രാൻസൈസേഷൻ ആൻഡ് ഇന്‍റഗ്രേഷൻ മന്ത്രാലയം (MIFI) ഇൻവിറ്റേഷൻ നൽകി. കൂടാതെ പ്രവിശ്യയിൽ പഠനം പൂർത്തിയാക്കിയവർക്കും നിശ്ചിത പ്രവൃത്തിപരിചയമുള്ളവർക്കും ഈ നറുക്കെടുപ്പിൽ മുൻഗണന നൽകിയിട്ടുണ്ട്. ഫെബ്രുവരി 23-ന്, സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിന്റെ (PSTQ) നാല് സ്ട്രീമുകളിലായി നടന്ന നറുക്കെടുപ്പിൽ ആകെ 2,573 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. കെബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം (PEQ) അവസാനിപ്പിച്ചതോടെ പ്രവിശ്യയിലേക്ക് കുടിയേറാനുള്ള പ്രധാന പാത്ത് വേയായി PSTQ മാറിയിട്ടുണ്ട്.

ഈ വർഷം ഈ പ്രോഗ്രാമിന് കീഴിൽ നടന്ന രണ്ടാമത്തെ നറുക്കെടുപ്പായിരുന്നു ഇത്. പ്രവിശ്യ ഹൈലി ക്വാളിഫൈഡ് ആൻഡ് സ്പെഷ്യലൈസ്ഡ് സ്കിൽസ്, ഇന്‍റർമീഡിയറ്റ്, മാനുവൽ സ്കിൽസ്, റെഗുലേറ്റഡ് പ്രൊഫഷനുകൾ, എക്സപ്ഷണൽ ടാലന്‍റസ് സ്ട്രീമുകളിലായാണ് നറുക്കെടുപ്പ് നടന്നത്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷകർക്ക് ഫ്രഞ്ച് ഭാഷാ പരിജ്ഞാനം നിർബന്ധമാണ്. കൂടാതെ, അപേക്ഷകരുടെ പങ്കാളിക്കും അടിസ്ഥാന ഫ്രഞ്ച് പരിജ്ഞാനം (Level 4) ഉണ്ടായിരിക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!