ഷിക്കാഗോ : സിറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഒന്‍പതു മുതല്‍ 13 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ രൂപതാ തലത്തില്‍ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ സംഘടിക്കപ്പെടുന്നു. ജൂബിലി ആഘോഷങ്ങളോടൊപ്പം തന്നെ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേക ജൂബിലി ആഘോഷവും നടക്കും. ഷിക്കാഗോ മക്കോര്‍മിക്ക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്‍ററിലും അതിനോട് ചേര്‍ന്ന മൂന്നു ഹോട്ടലുകളിലുമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 10, വെള്ളിയാഴ്ച്ച വൈകുന്നേരം രൂപതയിലെ എല്ലാ ഇടവകകളെയും ഒരുമിപ്പിച്ച് വുമണ്‍സ് ഫോറം മെഗാ മാർഗ്ഗംകളി നടക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സിറോ മലബാര്‍ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്കു എത്തണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും www.syroconvention.org. പാരിഷ് ഫെസ്റ്റ്, മെഗാ ഡാന്‍സ് പ്രോഗ്രാം പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക : കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ജൂഡി റോസ് ജയിംസ് (317) 4905839, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് റോസ് വടകര (708) 6620774, ഷീബ ഷാബു (630) 730622.
