Friday, March 6, 2026

കെബെക്ക് 2026-2027 ബജറ്റ് മാർച്ച് 18 ന്

കെബെക്ക് സിറ്റി : ഫ്രാൻസ്വ ലെഗോൾട്ടിന്‍റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, മാർച്ച് 18 ന് ധനമന്ത്രി എറിക് ഗിറാർഡ് കെബെക്കിന്‍റെ 2026-2027 വർഷത്തെ ബജറ്റ് അവതരിപ്പിക്കും. എറിക് ഗിറാർഡ് അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റാണിത്. അതേസമയം പ്രീമിയറാകുന്ന, സഖ്യകക്ഷിയായ അവെനിർ കെബെക്കിന്‍റെ അടുത്ത നേതാവിനെ ഏപ്രിൽ 12 ന് സിഎക്യു അംഗങ്ങൾ തിരഞ്ഞെടുക്കും. സിഎക്യു നേതൃത്വത്തിലേക്ക് ക്രിസ്റ്റീൻ ഫ്രെഷെറ്റിൻ, ബെർണാഡ് ഡ്രെയിൻ‌വിൽ എന്നിവർ മത്സരരംഗത്തുണ്ട്.

അടുത്ത ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള തന്‍റെ അവസാന ബജറ്റിൽ, പൊതുജനങ്ങൾക്കും വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും ഒരുപോലെ ഗുണകരമായ പദ്ധതികൾ ഉറപ്പാക്കുമെന്ന് ഗിറാർഡ് പറയുന്നു. കൂടാതെ 2026-2027 ബജറ്റിൽ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് അടക്കം ആവശ്യമായ ധനസഹായം നൽകും, ഗിറാർഡ് ഊന്നിപ്പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!