Tuesday, March 10, 2026

വമ്പൻ അവസരം: ഗ്രേറ്റർ മോങ്ക്ടൺ കൺസ്ട്രക്ഷൻ ജോബ് ഫെയർ 18-ന്

മോങ്ക്ടൺ : നിർമ്മാണ മേഖലയിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്കൊരു സന്തോഷവാർത്ത. കൈനിറയെ തൊഴിലവസരങ്ങളുമായി ഗ്രേറ്റർ മോങ്ക്ടൺ കൺസ്ട്രക്ഷൻ ജോബ് ഫെയർ മാർച്ച് 18 ബുധനാഴ്ച നടക്കും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മോങ്ക്ടണിലെ 150 കാനഡ സ്ട്രീറ്റിലുള്ള അവെനിർ സെന്‍ററിലാണ് നിർമ്മാണ മേഖലയിൽ കരിയർ കൊതിക്കുന്നവർക്കായി ഈ വമ്പൻ അവസരമൊരുക്കിയിരിക്കുന്നത്.

മോങ്ക്ടൺ നോർത്ത് ഈസ്റ്റ് കൺസ്ട്രക്ഷൻ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പ്രത്യേക ജോബ് ഫെയറിൽ, സജീവ നിർമ്മാണ, അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ ഗ്രേറ്റർ മോങ്ക്ടണിന്‍റെ വളർച്ചയെ സഹായിക്കുന്ന തൊഴിലുടമകളുമായി നേരിട്ട് തൊഴിലന്വേഷകരെ ബന്ധിപ്പിക്കും. പുതുതായി കരിയർ ആരംഭിക്കാൻ കൊതിക്കുന്നവർക്കും പുതിയ അവസരം തേടുന്നവർക്കും ഈ ജോബ് ഫെയർ സഹായകരമായിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!