Sunday, March 15, 2026

അമേരിക്ക ആക്രമണം അവസാനിക്കാതെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഇറാന്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു.സമാധാന ചര്‍ച്ചകള്‍ക്കായുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ശ്രമം തള്ളി ഡോണള്‍ഡ് ട്രംപ്. അമേരിക്ക ആക്രമണം നിര്‍ത്താതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാനും നിലപാട് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

കടലിടുക്കിലൂടെയുള്ള ഗതാഗതം കുറഞ്ഞത് ഇറാന്റെ നടപടി മൂലമല്ലെന്നും, മറിച്ച് അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണങ്ങള്‍ സൃഷ്ടിച്ച സുരക്ഷാ ഭീതി മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ കപ്പലുകള്‍ മാറിനില്‍ക്കുകയാണെന്നും ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ സഖ്യകക്ഷികള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്നുമാണ് ട്രംപിന്റെ പ്രതികരണം.

അതേസമയം, ഇസ്രയേലുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ലെബനോണ്‍ അറിയിച്ചു. ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന ഇസ്രയേലിന്റെ കടുത്ത നിബന്ധനകള്‍ക്കിടയിലാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഖാര്‍ഗ് ഐലന്‍ഡിന് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഭാഗിക നിയന്ത്രണം ആഗോള എണ്ണ വിപണിയെയും കാര്യമായി ബാധിച്ചേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!