കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആട് 3’ വൺ ലാസ്റ്റ് റൈഡ് : പാർട്ട് 1-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘സുൽത്താൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തിൽ തെന്നിന്ത്യൻ താരം വേദികയുടെ കിടിലൻ ഐറ്റം ഡാൻസാണ് പ്രധാന ആകർഷണം. ഗാനരംഗത്തിൽ സുൽത്താനായി വിനായകനും ഒപ്പം ജയസൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനില രാജീവാണ്. ചിത്രത്തിന്റെ കഥാപുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഈ ഗാനം നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. മാർച്ച് 19 ന് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുകയാണ്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. റംസാൻ റിലീസായി എത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർ ഏറെ ആവേഷത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തരിക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ പങ്ക് ഈ ഗാനരംഗത്തിനുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ത്തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ഈ ഗാന രംഗം നേടിയിരിക്കുന്നത്.
വലിയ മുതല്‍ മുടക്കിലും താരസമ്പന്നതയിലും ആണ് ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ് ഒരുങ്ങുന്നത്. തമാശ നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കികൊണ്ടാണ് ആട് 3 പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക
