Tuesday, March 17, 2026

ടൊറന്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

മിസ്സിസാഗ: മിസ്സിസാഗ നഗരത്തെ ആവേശത്തിലാഴ്ത്താന്‍ ടൊറന്റോ സോഷ്യല്‍ ക്ലബിന്റെ അഞ്ചാമത് അന്താരാഷ്ട്ര വടംവലി മാമാങ്കം ജൂണ്‍ 27ന്. മലയാളികള്‍ കാത്തിരിക്കുന്ന ഈ വടംവലി മഹോത്സവത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ പ്രമുഖ വ്യവസായിയും ജെയിംസ് ഓട്ടോ ഗ്രൂപ്പ് സിഇഒയുമായ ബോബന്‍ ജെയിംസ് ആണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ആവേശകരമായ മത്സരത്തില്‍ പങ്കുചേരാനും നേരിട്ട് കണ്ട് ആസ്വദിക്കാനും ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

കാനഡയിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും പരിസര പ്രദേശങ്ങളിലും നിരവധി പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന ജെയിംസ് ഓട്ടോ ഗ്രൂപ്പിന്റെ സാരഥിയായ ബോബന്‍ ജെയിംസ്, വാഹന വിപണിയിലെ മുന്‍നിര വ്യക്തിത്വമാണ്. കായിക മേഖലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഈ ടൂര്‍ണമെന്റിന് അദ്ദേഹം നല്‍കുന്ന ഉദാരമായ പിന്തുണയും ഏറെ പ്രശംസനീയമാണെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!