ടെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. താൻ സുരക്ഷിതനാണെന്ന് തെളിയിക്കാൻ ഔദ്യോഗികമായി പുറത്തുവിട്ട വീഡിയോകൾ ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. നെതന്യാഹു കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെ പുറത്തുവന്ന ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന നെതന്യാഹുവിന്റെ വീഡിയോയാണ് ആദ്യം ചർച്ചയായത്. കപ്പിലെ കോഫിയിൽ ചലനങ്ങളില്ലാത്തതും, കൈവിരലുകളുടെ അസ്വാഭാവികതയും ദൃശ്യങ്ങൾ വ്യാജമാണെന്ന സംശയമുണർത്തി. ഇതിനു പിന്നാലെ പാർക്കിൽ ജനങ്ങളുമായി സംസാരിക്കുന്ന വീഡിയോയിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ചില ഷോട്ടുകളിൽ കൈവിരലിൽ കാണുന്ന മോതിരം തൊട്ടടുത്ത നിമിഷം അപ്രത്യക്ഷമാകുന്നത് എഡിറ്റിംഗിലെ പിഴവാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. ചില സാങ്കേതിക പരിശോധനകളിൽ പുറത്തു വന്ന വീഡിയോകൾ 78 ശതമാനവും AI നിർമ്മിതമാണെന്ന് തെളിഞ്ഞതായും അവകാശവാദങ്ങളുണ്ട്.
മുഖംമൂടി അഴിച്ചുമാറ്റുന്ന മറ്റൊരാളുടെ വീഡിയോ കൂടി പ്രചരിച്ചതോടെ ‘യഥാർത്ഥ നെതന്യാഹു എവിടെ?’ എന്ന ചോദ്യം ലോകമെമ്പാടും ഉയരുകയാണ്. യുദ്ധസാഹചര്യത്തിൽ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇസ്രായേൽ നടത്തുന്ന പ്രൊപ്പഗണ്ടയാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ ഇസ്രായേൽ ഗവൺമെന്റോ അന്താരാഷ്ട്ര മാധ്യമങ്ങളോ ഈ വിവാദങ്ങളിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
