മിഡിൽ ഈസ്റ്റിൽ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ലോകം വിറയ്ക്കുകയാണ്! ഇറാനുമായുള്ള ഈ പോരാട്ടം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒന്നുകിൽ പോരാട്ടം കടുപ്പിക്കുക, അല്ലെങ്കിൽ വൻ നഷ്ടങ്ങൾ സഹിച്ച് പിന്മാറുക. ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തിൽ ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടു. ഇറാന്റെ വ്യോമ-നാവിക സേനകൾ തകർന്നുവെന്ന് പെന്റഗൺ അവകാശപ്പെടുമ്പോഴും, ഖമേനിയുടെ മകന്റെ നേതൃത്വത്തിൽ ഇറാൻ ശക്തമായി തിരിച്ചടിക്കുകയാണ്. ഇതുവരെ 13 അമേരിക്കൻ സൈനികരടക്കം 2,100-ലധികം പേർ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണ വിപണി പ്രതിസന്ധിയിലാണ്. എണ്ണവില നിയന്ത്രിക്കാൻ റഷ്യക്ക് മേലുള്ള ഉപരോധം പോലും ട്രംപിന് താൽക്കാലികമായി നീക്കേണ്ടി വന്നു. ഇറാന്റെ ആണവ ഇന്ധനം പിടിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇസ്ഫഹാനിലെ തുരങ്കങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന യുറേനിയം പുറത്തെടുക്കാൻ ശ്രമിക്കുന്നത് റേഡിയോ ആക്ടീവ് വികിരണങ്ങൾക്ക് കാരണമായേക്കാം.
നേരിട്ടുള്ള പോരാട്ടത്തിന് പുറമെ അമേരിക്കൻ കമ്പനികൾക്ക് നേരെ ഇറാൻ ഹാക്കർമാർ സൈബർ ആക്രമണം തുടങ്ങിക്കഴിഞ്ഞു. വിദേശ യുദ്ധങ്ങളിൽ ഇടപെടില്ലെന്ന വാഗ്ദാനം ട്രംപ് ലംഘിച്ചത് അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ തന്നെ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് സൈന്യത്തെ ഇറക്കി പിടിച്ചെടുക്കാനാണ് ട്രംപിന്റെ പദ്ധതിയെന്ന് സൂചനയുണ്ട്. എന്നാൽ ഇത് യുദ്ധം നീണ്ടുപോകാൻ കാരണമാകും. മാർച്ച് അവസാനം നടക്കാനിരിക്കുന്ന ട്രംപ്-ഷി ജിൻപിംഗ് കൂടിക്കാഴ്ചയിൽ ഈ യുദ്ധം തന്നെയാകും പ്രധാന ചർച്ചാവിഷയം.
“ഓപ്പറേഷൻ എപ്പിക് ഫ്യൂറി” ലക്ഷ്യം കാണുന്നത് വരെ പിന്മാറില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. എന്നാൽ തന്റെ “ഉൾവിളിക്ക്” അനുസരിച്ചായിരിക്കും പിന്മാറ്റമെന്ന് ട്രംപും വ്യക്തമാക്കുന്നു. ഈ യുദ്ധം സാങ്കേതികവിദ്യയും പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമായി മാറിക്കഴിഞ്ഞു.
ട്രംപിന്റെ ഇപ്പോഴത്തെ നിലപാട് എന്താണ്?
യുദ്ധം ജയിച്ചുവെന്ന് ചിലപ്പോഴൊക്കെ അവകാശപ്പെടുമ്പോഴും, ഇനിയും കടുത്ത പോരാട്ടം ബാക്കിയുണ്ടെന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. ഇറാന്റെ മുൻകൂർ ആക്രമണം തടയാനാണ് താൻ യുദ്ധത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറയുന്നു.
ഇറാന്റെ പരമ്പരാഗത സൈന്യം തകർക്കപ്പെട്ടെന്ന് പെൻ്റഗൺ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിരോധിക്കാനുള്ള അവരുടെ ശേഷി അവസാനിച്ചിട്ടില്ല. എണ്ണവില വർദ്ധനവും ഓഹരി വിപണിയിലെ ഇടിവും ട്രംപിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള ആയുധങ്ങളാണെന്ന് ഇറാൻ തിരിച്ചറിയുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലവിൽ ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
സൈനികമായി തകർന്നു എന്ന് ട്രംപ് അവകാശപ്പെടുന്ന ഇറാൻ ഇപ്പോൾ സൈബർ ആക്രമണങ്ങളിലൂടെയാണ് തിരിച്ചടിക്കുന്നത്. യുദ്ധതന്ത്രങ്ങളുടെ കാര്യത്തിൽ അമേരിക്കയും ഇസ്രായേലും തമ്മിൽ ചില ഭിന്നതകൾ പ്രകടമായിട്ടുമുണ്ട്. ടെഹ്റാനിലെ പ്രധാന എണ്ണ സംഭരണികൾ ആക്രമിച്ചതിനോടും ഇറാൻ അനുകൂല ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ ലെബനനിൽ ആക്രമണം നടത്തുന്നതിനോടും ട്രംപ് ഭരണകൂടത്തിന് വിയോജിപ്പുണ്ട്. ട്രംപിന്റെ വാക്കുകൾ
