Friday, March 20, 2026

യുദ്ധത്തിനിടെ ഇരുട്ടടി: ജിടിഎ-യിൽ പെട്രോൾ വില കുതിപ്പ്

ടൊറൻ്റോ : മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും പെട്രോൾ വില വർധന തുടരുന്നു. 2024 ഏപ്രിലിനുശേഷം ഇതാദ്യമായി നഗരത്തിലെ പെട്രോൾ വില ഏഴ് സെൻ്റ് ഉയർന്ന് ലിറ്ററിന് 173.9 സെൻ്റ് ആകും. മാർച്ച് ആദ്യവാരം മുതൽ പെട്രോൾ വിലയിൽ 15 സെൻ്റിലധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്ധനവില വർധന ടൊറൻ്റോയിലെയും ജിടിഎ-യിലെയും നിത്യജീവിത ചെലവുകളെയും യാത്രാക്കൂലിയെയും ഗണ്യമായി ബാധിക്കുന്നുണ്ട്.

ഇറാനുമായുള്ള സംഘർഷം മൂലം ആഗോള വിപണിയിൽ എണ്ണവില വർധിച്ചതാണ് ടൊറൻ്റോയിലെയും വിലക്കയറ്റത്തിന് കാരണമെന്ന് എൻ-പ്രോയിലെ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്നൈറ്റ് പറയുന്നു. പെട്രോൾ വില വർധനവിനൊപ്പം ഡീസൽ വിലയും ലിറ്ററിന് 2 ഡോളറിലേക്ക് അടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ, വിലയിൽ വീണ്ടും വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും റോജർ മക്നൈറ്റ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!