Saturday, March 21, 2026

”ലക്ഷ്യം കൈവരിച്ചു, യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു”: ട്രംപ്

വാഷിങ്ടണ്‍: ഇറാനില്‍ നടത്തിവരുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാല്‍ ഇപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ ഒരു നിര്‍ദ്ദേശവും ട്രംപ് മുന്നോട്ടുവെച്ചു. കടലിടുക്കിനെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങള്‍ തന്നെ അതിന്റെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

അതേസമയം, മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ സൗദി അറേബ്യക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന 59 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ തുര്‍ക്കിക്കും ഒമാനും എതിരെ നടന്ന ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!