പാല:അരനൂറ്റാണ്ടുകാലം കെ.എം. മാണിയുടെ അടിയുറച്ച കോട്ടയായിരുന്ന പാലായിൽ ഇത്തവണ ഫലം പ്രവചനീയമല്ല. സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പൻ ശക്തമായ വെല്ലുവിളി നേരിടുമ്പോൾ, മത്സരം യഥാർത്ഥത്തിൽ ജോസ് കെ. മാണിയും ഷോൺ ജോർജും തമ്മിലാണെന്ന വിലയിരുത്തലുകൾ ശക്തമാണ്. പാലാ നിയോജക മണ്ഡലം കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണിയുടെ തട്ടകമായിരുന്നു. 1965-ൽ മണ്ഡലം രൂപീകരിച്ചതുമുതൽ 2019-ൽ അദ്ദേഹം മരിക്കുന്നത് വരെ (54 വർഷം) കെ.എം. മാണി തുടർച്ചയായി ജയിച്ചു.
മാണി സി. കാപ്പൻ കഴിഞ്ഞ തവണ നേടിയ വലിയ ഭൂരിപക്ഷം ഇത്തവണ നിലനിർത്താൻ പ്രയാസപ്പെടുമെന്നാണ് താഴെത്തട്ടിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ആണെന്ന് പരിശോധിക്കാം.

ഒന്നാമത്തേത്, ഭരണവിരുദ്ധ വികാരം തന്നെ. കഴിഞ്ഞ അഞ്ച് വർഷത്തെ കാപ്പന്റെ പ്രവർത്തനങ്ങളിൽ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വലിയ തോതിലുള്ള അസംതൃപ്തി നിലനിൽക്കുന്നു. രണ്ടാമത്തേത്, യു.ഡി.എഫിലെ വിള്ളൽ ആണ്. കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന് കാപ്പനോടുള്ള താൽപ്പര്യക്കുറവ് വോട്ടുചോർച്ചയ്ക്ക് കാരണമായേക്കാം. ഈ വോട്ടുകൾ ഷോൺ ജോർജിലേക്ക് പോകാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ ശക്തമാ ത്രികേണ മത്സരം ആയിരിക്കും പാലായിൽ നടക്കുക. ഷോൺ ജോർജിന്റെ കടന്നുവരവ് കാപ്പന്റെ ഉറച്ച വോട്ടുബാങ്കുകളിൽ വിള്ളലുണ്ടാക്കി എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുന്നുന്നത്.
മണ്ഡലത്തിലെ പഞ്ചായത്തുകൾ പരിശോധിക്കുമ്പോൾ കാപ്പന്റെ പഴയ സ്വാധീനം കുറഞ്ഞതായി കാണാം. തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, കടനാട്, ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിൽ ഷോൺ ജോർജ് വലിയ മുന്നേറ്റം നടത്തുന്നു. ഇത് കാപ്പന്റെ ലീഡ് ഗണ്യമായി കുറയ്ക്കും. കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി പഞ്ചായത്തുകളിൽ ജോസ് കെ. മാണി മുന്നേറാനാണ് സാധ്യത. നിലവിൽ രാമപുരം പഞ്ചായത്തിൽ മാത്രമാണ് കാപ്പന് ൽ വ്യക്തമായ മുൻതൂക്കം ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്..
യഥാർത്ഥത്തിൽ ജോസ് കെ മാണിയും ഷോൺ ജോർജും തമ്മിലാണ് ശക്തമായ മത്സരം എന്നാണ് പാലാക്കാർ പറയുന്നത്. കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് കാപ്പനോട് താത്പര്യക്കുറവും ഉണ്ട്. ഇവരും ഷോൺ ജോർജിനെ പിന്തുണയ്ക്കാൻ ആണ് സാധ്യത. മാണി സി കാപ്പൻ്റെ കഴിഞ്ഞ ടേമിലെ പ്രകടനം വളരെ മോശമെന്നാണ് റിപ്പോർട്ടകൾ പറയുന്നത്.
വോട്ട് വിഭജനം ആരെ ആയിരിക്കും തുണയ്ക്കുക എന്ന ചോദ്യം ആണ് ഇപ്പോൾ ഉയർന്നു വരുന്നത്. പാലാ മുൻസിപ്പാലിറ്റിയിലെ ജോസ് കെ. മാണി വിരുദ്ധ വോട്ടുകൾ കാപ്പനും ഷോണും തമ്മിൽ വീതിച്ചു പോകുന്നത് എൽ.ഡി.എഫിന് ഗുണകരമായേക്കും. കണക്കുകൾ പ്രകാരം ജോസ് കെ. മാണിക്ക് 45-48% വോട്ട് വിഹിതം ലഭിക്കാൻ സാധ്യതയുണ്ട്. ഷോൺ ജോർജ് 35-40% വോട്ടുകളുമായി രണ്ടാം സ്ഥാനത്തും, മാണി സി. കാപ്പൻ 25-30% വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കെ.എം. മാണിയുടെ മരണശേഷം 2019-ൽ ചരിത്രം തിരുത്തിയെഴുതിയ കാപ്പന്, ഇത്തവണ സ്വന്തം കോട്ട കാക്കുക എന്നത് അഗ്നിപരീക്ഷയായി മാറിയിരിക്കുകയാണ്.
