Sunday, March 22, 2026

പാലക്കാട്ടെ കോടിപതി സ്ഥാനാര്‍ത്ഥികള്‍; മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും ആസ്തിവിവരം പുറത്ത്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം മുറുകുമ്പോള്‍, ജനവിധി തേടുന്ന പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം കോടിപതികള്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച ആസ്തിവിവരക്കണക്കുകള്‍ പ്രകാരം യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കോടികളുടെ സമ്പാദ്യമാണുള്ളത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയാണ് ആസ്തിയില്‍ മുന്നില്‍. 3 കോടി 66 ലക്ഷം രൂപയുടെ ആസ്തിയാണ് പിഷാരടിക്കുള്ളത്. കൈവശം 25,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവുമുണ്ട്. 97 ലക്ഷം രൂപ വിലവരുന്ന പാര്‍പ്പിട ഭൂമിയും പിഷാരടിയുടെ പേരിലുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപയുടെ സ്വത്തും 50 പവന്‍ സ്വര്‍ണ്ണവുമുണ്ട്. പിഷാരടിക്കെതിരെ നിലവില്‍ പോലീസ് കേസുകളൊന്നുമില്ല.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍ റസാഖിന് 2 കോടി 60 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ബിസിനസില്‍ നിന്നുള്ള വരുമാനമാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ പ്രധാന പങ്കുവഹിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് 1 കോടി 95 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. കൈവശം 23,000 രൂപയും എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമാണ് ഉള്ളതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി പാലക്കാട് പിടിച്ചെടുക്കാന്‍ ഒരുങ്ങുമ്പോള്‍, ആസ്തിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല തങ്ങളെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!