Sunday, March 22, 2026

ആശങ്കയായി ഇന്ധന പ്രതിസന്ധി; ക്രൂഡ് ഓയില്‍ ബാരല്‍ 120 ഡോളറില്‍ എത്തി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതോടെ രാജ്യത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. നിലവില്‍ ബാരലിന് 120 ഡോളറിലുള്ള ക്രൂഡ് ഓയില്‍ വില 150 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ സാധാരണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ധനക്ഷാമം വിമാന സര്‍വീസുകളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ കനത്ത പ്രതിസന്ധി നേരിടുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയേക്കും.

അതേസമയം, പാചകവാതക ലഭ്യത ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. അമേരിക്കയില്‍ നിന്ന് 47,236 ടണ്‍ എല്‍.പി.ജി.യുമായി ‘പിക്‌സിസ് പയനിയര്‍’ കപ്പല്‍ മംഗലാപുരം തുറമുഖത്ത് എത്തിച്ചേര്‍ന്നു. രണ്ട് ഇന്ത്യന്‍ എല്‍.പി.ജി. കപ്പലുകള്‍ കൂടി ഉടന്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുമെന്നാണ് വിവരം.

സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തീര്‍ക്കാതെ ഇനി ഇന്ധനം നല്‍കാനാവില്ലെന്ന് പമ്പ് ഉടമകളുടെ സംഘടന വ്യക്തമാക്കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വിവിധ വകുപ്പ് മേധാവികള്‍ക്കും സംഘടന കത്ത് നല്‍കി. പോലീസ് വകുപ്പ് മാത്രം 400 കോടി രൂപയാണ് പമ്പ് ഉടമകള്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശിക ലഭിക്കാത്ത പക്ഷം പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തലാക്കാനാണ് പമ്പ് ഉടമകളുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!