വാഷിങ്ടൺ: വിദേശരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്കിടയിലും അമേരിക്കയ്ക്കുള്ളിലെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മരണത്തോടെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും കഴിവുകെട്ടതുമായ ഡെമോക്രാറ്റിക് പാർട്ടിയായിരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഹോർമുസ് കടലിടുക്കിലെ തർക്കം രൂക്ഷമായതോടെ ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 48 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാൻ തയ്യാറായില്ലെങ്കിൽ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്ക ആഴത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് ട്രംപിന്റെ ഈ കർശനമായ നിലപാട് വരുന്നത്.
