Monday, March 23, 2026

ഇരുട്ടടിയായി ഇന്ധനവില വർധന: ജനങ്ങൾ ദുരിതത്തിൽ

ഓട്ടവ : ഉയർന്ന ജീവിതച്ചെലവിനൊപ്പം ഇരുട്ടടിയായി പെട്രോൾ-ഡീസൽ വില വർധന. ഇറാനിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പെട്രോൾ വില ലിറ്ററിന് രണ്ടു ഡോളറിന് മുകളിലേക്ക് ഉയരുമെന്ന് ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്നൈറ്റ് പറയുന്നു. വരും ദിവസങ്ങളിലും ഇന്ധനവില വീണ്ടും ഉയരാനാണ് സാധ്യതയെന്നും റോജർ മക്നൈറ്റ് അറിയിച്ചു.

ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ ഞായറാഴ്ച പെട്രോൾ വില ലിറ്ററിന് 8 സെൻ്റ് ഉയർന്ന് 1.78 ഡോളറിലെത്തിയിട്ടുണ്ട്. അതേസമയം ബ്രിട്ടിഷ് കൊളംബിയ പോലുള്ള ചില പ്രവിശ്യകളിൽ പെട്രോൾ വില ഇതിനകം ലിറ്ററിന് 2.00 ഡോളർ കവിഞ്ഞിരിക്കുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധം നാലാം ആഴ്ചയിലേക്ക് അടുക്കുമ്പോൾ കുത്തിച്ചുയരുന്ന ഇന്ധന വില കാനഡയിൽ അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!