Monday, March 23, 2026

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ഒന്റാരിയോയുടെ പുതിയ ബജറ്റ് വ്യാഴാഴ്ച

ഒന്റാരിയോ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് തന്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റിന്റെ വസന്തകാല സമ്മേളനത്തില്‍ വ്യാഴാഴ്ചയാകും ബജറ്റ് അവതരണം. ഇറാന്‍ യുദ്ധം, അമേരിക്കന്‍ വ്യാപാര നിയന്ത്രണങ്ങള്‍ (Tariffs), വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

സാമ്പത്തിക സുരക്ഷയ്ക്കും തൊഴില്‍ സംരക്ഷണത്തിനുമായിരിക്കും ബജറ്റില്‍ മുന്‍ഗണനയെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 13.5 ബില്യണ്‍ ഡോളറിന്റെ കമ്മി രേഖപ്പെടുത്തിയ ഒന്റാരിയോ, ഈ വര്‍ഷം കമ്മി 8 ബില്യണ്‍ ഡോളറായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് എളുപ്പമാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ താരിഫുകള്‍ മൂലം സ്റ്റീല്‍, ഓട്ടോമൊബൈല്‍ മേഖലകളില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടത് സര്‍ക്കാരിന് വലിയ തലവേദനയാണ്.

ഭരണകൂടത്തിന്റെ സുതാര്യത കുറയ്ക്കുന്ന തരത്തില്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ (FOI) നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ, സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് ക്വീന്‍സ് പാര്‍ക്കിന് മുന്നില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരത്തെ പ്രതിമകള്‍ അധികൃതര്‍ ആവരണം ചെയ്ത് സംരക്ഷിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!