Monday, March 23, 2026

കനത്ത മഞ്ഞുവീഴ്ച: നോവസ്‌കോഷയില്‍ സ്‌കൂളുകള്‍ക്ക് അവധി; സ്‌കൂള്‍ ബസ് സര്‍വീസുകളും റദ്ദാക്കി

ഹാലിഫാക്‌സ് : വടക്കുകിഴക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ആരംഭിച്ച ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് നോവസ്‌കോഷയുടെ ചില ഭാഗങ്ങളില്‍ 24 മുതല്‍ 36 മണിക്കൂര്‍ വരെ കാലയളവില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എന്‍വയണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. പ്രവിശ്യയില്‍ 5 മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഞ്ഞ് വീഴുമെന്നാണ് കണക്കാക്കുന്നത്. അറ്റ്‌ലാന്റിക് തീരപ്രദേശത്തിനും ഉയര്‍ന്ന ഭൂപ്രദേശങ്ങള്‍ക്കും സമീപമുള്ള കമ്മ്യൂണിറ്റികളില്‍ ഇത് 15-20 സെന്റീമീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നോവസ്‌കോഷയിലെ നിരവധി സ്‌കൂള്‍ ബോര്‍ഡുകള്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

നോവസ്‌കോഷ

ട്രൈ-കൗണ്ടി റീജനല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഷെല്‍ബേണ്‍ കൗണ്ടിയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. എന്നാല്‍, യാര്‍മൗത്തിലെയും ഡിഗ്ബിയിലെയും സ്‌കൂളുകള്‍ തുറന്നിരിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, മൂന്ന് കൗണ്ടികളിലെയും സ്‌കൂള്‍ സര്‍വീസുകള്‍ റദ്ദാക്കി.

അന്നാപൊളിസ് വാലി റീജനല്‍ സെന്റര്‍ ഫോര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. സ്‌കൂള്‍ ബസ് സര്‍വീസ് നടത്താനോ വേണ്ടയോ എന്നത് ഡ്രൈവര്‍മാര്‍ക്ക് തീരുമാനിക്കാം.

സൗത്ത് ഷോര്‍ റീജനല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : നിലവിലെ റോഡ് സാഹചര്യങ്ങളും പ്രവചിക്കപ്പെട്ട കാലാവസ്ഥയും കാരണം, എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്.

കെയ്പ് ബ്രെറ്റണ്‍-വിക്ടോറിയ റീജനല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ : കാലാവസ്ഥ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, സ്‌മോക്കിയുടെ വടക്ക് ഒഴികെയുള്ള എല്ലാ സ്‌കൂളുകളും ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ അടയ്ക്കും.

CSAP : സെന്റര്‍ സ്‌കോളയര്‍ ഡി ലാ റിവ്-സുഡ്, എക്കോള്‍ ബെല്ലെ-ബെയ് എന്നിവിടങ്ങളില്‍ ക്ലാസുകള്‍ റദ്ദാക്കി.

NSCC : പിക്റ്റൗ കാമ്പസും വാഗ്മാറ്റ്കുക്ക് ലേണിംഗ് സെന്റര്‍ ഉള്‍പ്പെടെയുള്ള സ്‌ട്രെയിറ്റ് ഏരിയ കാമ്പസും അടച്ചിട്ടിരിക്കുന്നു.

ന്യൂബ്രണ്‍സ്വിക്

ന്യൂബ്രണ്‍സ്വിക്കില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ്

പി.ഇ.ഐയില്‍ സ്‌കൂളുകള്‍ക്ക് അവധിയില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!