കാൽഗറി : ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം ബുധനാഴ്ച വീണ്ടും മഞ്ഞുവീഴ്ചയുണ്ടായത് നഗരത്തിലുടനീളം നിരവധി അപകടങ്ങൾക്ക് കാരണമായതായി കാൽഗറി പൊലീസ് റിപ്പോർട്ട് ചെയ്തു. സ്റ്റോണി ട്രെയിലിൽ ഇതിനകം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഡീർഫൂട്ട് ട്രെയിലും ന്നിലധികം കൂട്ടിയിടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എത്ര അപകടങ്ങൾ സംഭവിച്ചുവെന്നോ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, യാത്രക്കൊരുങ്ങുന്നവർ കാലാവസ്ഥയ്ക്ക് അനുസരിച്ച് വാഹനമോടിക്കാൻ പൊലീസ് നിർദ്ദേശിച്ചു. ശൈത്യകാല സാഹചര്യങ്ങൾ കാരണം ഇന്ന് നഗരത്തിലുടനീളം യാത്ര ചെയ്യുമ്പോൾ കാലതാമസം പ്രതീക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ നൽകി.
