Friday, March 27, 2026

വിദ്വേഷ വിരുദ്ധ ബില്ലിന് ഹൗസ് ഓഫ് കോമണ്‍സില്‍ അംഗീകാരം; ഇനി സെനറ്റിലേക്ക്

ഓട്ടവ: ലിബറല്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച വിവാദമായ പുതിയ വിദ്വേഷ വിരുദ്ധ ബില്‍ (Bill C-9) ഹൗസ് ഓഫ് കോമണ്‍സില്‍ പാസ്സായി. ‘കോംബാറ്റിങ് ഹേറ്റ് ആക്ട്’ (Combatting Hate Act) എന്ന് പേരിട്ടിരിക്കുന്ന ഈ ബില്‍ ഇനി ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. പൊതുസ്ഥലങ്ങളില്‍ വിദ്വേഷമോ തീവ്രവാദമോ പ്രോത്സാഹിപ്പിക്കുന്ന ചിഹ്നങ്ങള്‍ മനഃപൂര്‍വം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു.

ബ്ലോക്ക് ക്യൂബെക്കോയിസ് (Bloc Québécois) പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബുധനാഴ്ച രാത്രി ബില്‍ പാസ്സായത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എന്‍ഡിപിയും ബില്ലിനെതിരെ വോട്ട് ചെയ്തു. നിലവിലുള്ള നിയമത്തില്‍ മതപരമായ പ്രസംഗങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നല്‍കിയിരുന്ന ഇളവുകള്‍ നീക്കം ചെയ്യണമെന്ന ബ്ലോക്ക് പാര്‍ട്ടിയുടെ ആവശ്യം ലിബറലുകള്‍ അംഗീകരിച്ചതോടെയാണ് ബില്ലിന് ഭൂരിപക്ഷം ലഭിച്ചത്.

മതഗ്രന്ഥങ്ങളുടെയോ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങളെ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന നിയമം ഇതോടെ ഇല്ലാതാകും. ഇതിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വിവിധ മതസംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അവര്‍ ആരോപിക്കുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെയും ജനപ്രിയമല്ലാത്ത അഭിപ്രായ പ്രകടനങ്ങളെയും ഇത് ക്രിമിനല്‍ കുറ്റമാക്കാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഈ നിയമം മതവിശ്വാസത്തെ ക്രിമിനല്‍ കുറ്റമാക്കില്ലെന്ന് നീതിന്യായ മന്ത്രി ഷോണ്‍ ഫ്രേസര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!