കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖാകിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ‘ജെന്‍ സി’ (Gen Z) പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയെന്നും ഇതിലൂടെ നിരവധി പേരുടെ മരണത്തിന് കാരണമായെന്നുമുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. നേപ്പാളില്‍ ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഗൗരി ബഹാദൂര്‍ കാര്‍ക്കിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് അറസ്റ്റ്. ഭക്തപൂരിലെ ഗുണ്ഡുവിലുള്ള വസതിയില്‍ നിന്നാണ് ഒലിയെ അറസ്റ്റ് ചെയ്തത്. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരില്‍ 19 യുവാക്കളുള്‍പ്പെടെ എഴുപതോളം പേരുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയും ഒലിയുടെ രാജിയില്‍ കലാശിക്കുകയുമായിരുന്നു.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പുതിയ ആഭ്യന്തര മന്ത്രി സുഡാന്‍ ഗുരുങ് പ്രതികരിച്ചപ്പോള്‍, അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്നും നിയമപരമായി നേരിടുമെന്നുമാണ് കെ.പി. ശര്‍മ ഒലി വ്യക്തമാക്കിയത്.
