Saturday, March 28, 2026

ഹാമിൽട്ടണിൽ വാഹനാപകടം: ഒരാൾ മരിച്ചു; ആറുപേർക്ക് പരുക്ക്

‍‌ടൊറൻ്റോ: ഹാമിൽട്ടണ്‌ സമീപം ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഹൈവേ 8-ൽ സഫാരി റോഡിനും സ്റ്റുഡിമാൻ റോഡിനും ഇടയിലായിരുന്നു സംഭവം. രണ്ട് കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഒരു മുതിർന്ന യാത്രക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റ് ആറുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.

അപകടത്തെത്തുടർന്ന് ഹൈവേ 8-ലൂടെയുള്ള ഗതാഗതം പോലീസ് തടഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!