Sunday, March 29, 2026

പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ!; ഇസ്ലാമാബാദില്‍ ഇന്ന് വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണായക ചര്‍ച്ച

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് പാക്കിസ്ഥാനില്‍ ഒത്തുചേരുന്നു. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ സുപ്രധാന സമ്മേളനം ഇസ്ലാമാബാദില്‍ നടക്കുന്നത്.

ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദെലാറ്റിയും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാനും ഇതിനകം പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ഇന്ന് ഉച്ചയോടെ ഇസ്ലാമാബാദിലെത്തും. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി മന്ത്രിമാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. കൂടാതെ ഇവര്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സന്ദര്‍ശിക്കും.

മേഖലയിലെ നിലവിലെ അസ്ഥിരത അവസാനിപ്പിക്കുന്നതിനും യുദ്ധം സമാധാനപരമായി പരിഹരിക്കുന്നതിനും നയതന്ത്രപരമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇഷാഖ് ദാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിക്കുകയും സമാധാന ശ്രമങ്ങളില്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചര്‍ച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന നിലപാടിലാണ് പാക്കിസ്ഥാനും മറ്റ് അറബ്-മുസ്ലിം രാഷ്ട്രങ്ങളും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!