Monday, March 30, 2026

യുഎഇ വിസ കാലാവധി കഴിഞ്ഞവർ ഉടൻ മടങ്ങണം; ഗ്രേസ് പിരീഡ് നാളെ അവസാനിക്കും

ദുബായ്: റസിഡൻസി കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ അനുവദിച്ചിരുന്ന പ്രത്യേക ഗ്രേസ് പിരീഡ് നാളെ (മാർച്ച് 31 ചൊവ്വാഴ്ച) അവസാനിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഇക്കാര്യം അറിയിച്ചത്.

യാത്രാ തടസ്സങ്ങളും മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങളും കാരണം വിദേശത്തായിരിക്കുമ്പോൾ റെസിഡൻസി കാലാവധി അവസാനിച്ചവർക്കാണ് ഈ സൗകര്യം ലഭിച്ചത്. ഈ ഇളവ് ലഭിച്ചവർക്ക് പുതിയ എൻട്രി വിസ എടുക്കാതെ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താൻ സാധിച്ചിരുന്നു. യുഎഇയുടെ മാനുഷികപരമായ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു താൽക്കാലിക ക്രമീകരണം അധികൃതർ ഏർപ്പെടുത്തിയത്.

മാർച്ച് 31ന് ഈ ഇളവ് അവസാനിക്കും. അതിനാൽ, ഈ സൗകര്യം ഉപയോഗപ്പെടുത്താൻ അർഹരായവർ സമയപരിധിക്ക് മുൻപ് തന്നെ രാജ്യത്തേക്ക് മടങ്ങിയെത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ സമയപരിധിക്ക് ശേഷം മടങ്ങിയെത്തുന്നവർ പുതിയ എൻട്രി വിസ നേടുന്നത് ഉൾപ്പെടെയുള്ള സാധാരണ നിയമനടപടികൾ പാലിക്കേണ്ടി വരും. യാത്രാ സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിൽ നിന്ന് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾ അടിയന്തരമായി യാത്ര ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!