Monday, March 30, 2026

സെന്റ് കാതറിൻസിൽ ട്രെയിൻ പാളം തെറ്റി; ത‌ട​സപ്പെട്ട വാഹന ഗതാഗതം പുനഃസ്ഥാപിച്ചു

ടൊറൻ്റോ: ഒൻ്റാരിയോയിലെ കീലെ സ്ട്രീറ്റിന് സമീപമുള്ള ഗ്ലെൻഡേൽ അവന്യൂവിൽ ട്രെയിൻ പളം തെറ്റി. ആളപായമോ തീപിടുത്തമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഗ്ലെൻഡേൽ അവന്യൂ വഴിയുള്ള തടസ്സങ്ങൾ നീക്കം ചെയ്തു. ഇപ്പോൾ വാഹന ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. നയാഗ്ര റീജിയനൽ പൊലീസും സി.എൻ റെയിൽവേയും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

ഗാർഹിക ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളി എത്തിലീൻ എന്ന അപകടകരമല്ലാത്ത വസ്തുക്കളാണ്‌ ട്രെയിനിലുണ്ടായിരുന്നതെന്ന്‌ സിഎൻ റെയിൽവേ സ്ഥിരീകരിച്ചു. ഇതിൽ കുറച്ചുഭാഗം പുറത്തേക്ക്‌ ഒഴുകിയെങ്കിലും പൊതുജനങ്ങൾക്ക് അപകടമൊന്നുമില്ലെന്ന് സിഎൻ റെയിൽവേ പറഞ്ഞു. നേരത്തെ റോഡ്‌ അടച്ചി ട്ടിരുന്നെങ്കിലും തടസ്സം നീക്കിയതായും ഗതാഗതം പുനരാരംഭിച്ചതായും പോലീസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!