Tuesday, March 31, 2026

തെക്കൻ ഒൻ്റാരിയോയിൽ ശക്തമായ ഇടിമിന്നലും മഴയും: ജാഗ്രതാ നിർദ്ദേശം

ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ മിക്ക ഭാഗങ്ങളിലും ചൊവ്വാഴ്ച ശക്തമായ ഇടിമിന്നലും കനത്ത മഴയും ലഭിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കൂടാതെ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്, ആലിപ്പഴം വീഴ്ച എന്നിവയും പ്രതീക്ഷിക്കുന്നു. വിവിധ പ്രദേശങ്ങളിൽ ഒന്നിലധികം തവണ ശക്തമായ ഇടിമിന്നലിനു ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൊത്തത്തിൽ, പ്രാദേശികമായി 60 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 25 മുതൽ 35 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും.

കനത്ത മഴയും ശക്തമായ കാറ്റും കാരണം വൈദ്യുതി തടസ്സം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മരക്കൊമ്പുകൾ ഒടിഞ്ഞുവീഴൽ, മരങ്ങൾ കടപുഴകി വീഴൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ഒൻ്റാരിയോയിൽ പ്രാദേശികമായി 60 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇടയ്ക്കിടെയുള്ള ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!