Tuesday, March 31, 2026

സു​ര​ക്ഷാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; ഷ​ഹീ​ന്‍ അ​ഫ്രീ​ദി​ക്ക് വ​മ്പ​ൻ പി​ഴ

ല​ഹോ​ർ: സു​ര​ക്ഷാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പാ​ക് താ​രം ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​ക്ക് പി​ഴ ചു​മ​ത്തി. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ലാ​ഹോ​ര്‍ ക്വാ​ല​ന്‍​ഡേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യി​ല്‍ നി​ന്നു 10 ല​ക്ഷം രൂ​പ​യാ​ണ് ഫ്രാ​ഞ്ചൈ​സി പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ലെ സു​ര​ക്ഷാ​ച​ട്ടം മ​റി​ക​ട​ന്ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ മു​റി​യി​ൽ ക​യ​റ്റു​ക​യും അ​വ​രു​മാ​യി താ​രം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്‌​തു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വി​വ​രം പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ​യും (പി​സി​ബി) ക്വാ​ല​ൻ​ഡ​ർ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം. സിം​ബാ​ബ്‌​വെ താ​രം സി​ക്ക​ന്ദ​ര്‍ റാ​സ​യു​ടെ മു​റി​യി​ലേ​ക്ക് നാ​ല് പേ​രേ​യും കൂ​ട്ടി ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി എ​ത്തി​യി​രു​ന്നു. അ​തി​ഥി​ക​ളെ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ക​ട​ത്ത​രു​തെ​ന്ന നി​യ​മം ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി. പു​ല​ര്‍​ച്ചെ ഒ​ന്ന​ര വ​രെ ഇ​വ​ര്‍​ക്കൊ​പ്പം താ​ര​ങ്ങ​ള്‍ സ​മ​യം ചെ​ല​വ​ഴി​ച്ച​താ​യാ​ണ് വി​വ​രം. അ​ച്ച​ട​ക്ക​വും ഉ​ത്ത​ര​വാ​ദി​ത്വ​വും കാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഷ​ഹീ​ന്‍​ഷാ അ​ഫ്രീ​ദി​യി​ല്‍ നി​ന്നു 10 ല​ക്ഷം രൂ​പ പി​ഴ​യാ​യി ഇ​ടാ​ക്കാ​ന്‍ ടീം ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം പി​സി​ബി​യേ​യും ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ക​ര്‍​ക്ക​ശ നി​ല​പാ​ടെ​ടു​ത്ത ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രേ​യും ടീം ​അ​ഭി​ന​ന്ദി​ച്ചു. സു​ര​ക്ഷാ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ താ​ര​ങ്ങ​ളെ​ല്ലാം ബാ​ധ്യ​സ്ഥ​രാ​ണ്. അ​തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്നും ടീം ​വ്യ​ക്ത​മാ​ക്കി.

റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുമ്പോൾ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നാണ്‌ മാനേജ്‌മെൻ്റ്‌ വിലയിരുത്തുന്നത്‌. എം.എസ് ധോണി കളിക്കാത്ത സാഹചര്യത്തിൽ സഞ്ജു സാംസൺ തന്നെയായിരിക്കും വിക്കറ്റ് കീപ്പറെന്നും സഞ്ജു നിലവിൽ മികച്ച ഫോമിലാണെന്നും നെറ്റ്‌സിലും അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ടെന്നും കാശി വിശ്വനാഥൻ പറഞ്ഞു. സി.എസ്.കെ പ്രതീക്ഷിക്കുന്ന ഇംപാക്ട് നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നാണ്‌ തങ്ങൾ വിശ്വസിക്കുന്നത്‌. സഞ്ജുവിൽ വലിയ സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജുവിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന സഞ്ജു സാംസൺ ചെന്നൈ ജേഴ്‌സിയിൽ ധോണിയുടെ റോളിൽ എത്തുന്നത് ആരാധകർക്കിടയിൽ ആവേശം വലുതാക്കിയിട്ടുണ്ട്‌. റോയൽസിനെതിരെ തന്നെയാണ് ചെന്നൈയുടെ ആദ്യ മത്സരം എന്നതും വലിയ ചർച്ചയായിട്ടുണ്ട്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!