Tuesday, March 31, 2026

‘ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനം’; LGBTQ+ കൺവേർഷൻ തെറാപ്പിക്ക് അനുമതി നൽകി യുഎസ് കോടതി

വാഷിങ്ടൺ: LGBTQ+ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന ‘കൺവേർഷൻ തെറാപ്പി’ നിരോധിച്ചുകൊണ്ടുള്ള കൊളറാഡോയിലെ നിയമം റദ്ദാക്കി യുഎസ് സുപ്രീം കോടതി. ഇത്തരം ചികിത്സാരീതികൾ നിരോധിച്ചിട്ടുള്ള അമേരിക്കയിലെ ഏകദേശം രണ്ട് ഡസനോളം സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് ഈ വിധി. ക്രിസ്ത്യൻ കൗൺസിലർ നൽകിയ ഹർജിയിൽ 8-1 എന്ന ഭൂരിപക്ഷത്തിനാണ് കോടതി ഈ തീരുമാനമെടുത്തത്.

ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഈ നിരോധനമെന്ന് കോടതി നിരീക്ഷിച്ചു. ചിന്തകളെയും സംസാരത്തെയും നിയന്ത്രിക്കാൻ ഇത്തരം നിയമങ്ങൾ ഉപയോഗിക്കരുത് എന്ന് ജസ്റ്റിസ് നീൽ ഗോർസച്ച് വ്യക്തമാക്കി. എന്നാൽ, സംസ്ഥാനങ്ങളുടെ ആരോഗ്യ പരിരക്ഷാ നിയന്ത്രണങ്ങളെ ഈ വിധി ദോഷകരമായി ബാധിക്കുമെന്ന് ജസ്റ്റിസ് കേതഞ്ചി ബ്രൗൺ ജാക്സൺ വിയോജനക്കുറിപ്പിൽ രേഖപ്പെടുത്തി.

ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കപ്പെട്ടതും കുട്ടികൾക്ക് മാനസികാഘാതം സൃഷ്ടിക്കുന്നതുമായ ഇത്തരം രീതികൾ നിയന്ത്രിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കൊളറാഡോ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഈ വിധി അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങളെയും അപ്രസക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ കോടതി സ്വീകരിക്കുന്ന സമീപകാല നിലപാടുകളുടെ തുടർച്ചയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!