വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ഇന്റീരിയർ മേഖലയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:40-ഓടെയാണ് അപകടം നടന്നത്. ബാർക്കർവിൽ ഹൈവേ എന്ന് വിളിക്കപ്പെടുന്ന ഹൈവേ 26-ൽ സൺഡൗൺ റോഡിന് കിഴക്ക് ഭാഗത്തായാണ് അപകടമുണ്ടായതെന്ന് ക്യുനെൽ ആർസിഎംപി അറിയിച്ചു.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മറ്റ് വാഹനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും, സംഭവസമയത്ത് ബസിൽ 16 കുട്ടികളുണ്ടായിരുന്നതായി ആർസിഎംപി പറഞ്ഞു. അന്വേഷണം ആരംഭിച്ചു.
