Friday, April 3, 2026

മൺട്രിയോളിൽ സീസണൽ പാർക്കിങ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

മൺട്രിയോൾ: മൺട്രിയോളിൽ ഇന്ന് മുതൽ (ഏപ്രിൽ 1) വീണ്ടും സീസണൽ പാർക്കിങ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. ഭൂരിഭാഗം ബറോകളിലും ഏപ്രിൽ 1 മുതൽ ഡിസംബർ 1 വരെയാണ് ഈ നിയന്ത്രണങ്ങൾ. ശൈത്യകാലത്തിന് ശേഷമുള്ള റോഡ് ശുചീകരണ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനാണ് പാർക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഓരോ പ്രദേശത്തിനും അനുസരിച്ച് പാർക്കിങ് സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ അതത് സ്ഥലത്തെ അറിയിപ്പ് ബോർഡുകൾ പ്രത്യേകം ശ്രദ്ധിക്കണം. റോഡിന്റെ ഏത് വശത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതെന്നും ഏത് സമയത്താണ് പാർക്കിങ് നിരോധനമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!