Wednesday, April 1, 2026

മുൻ മന്ത്രി ലയണൽ കാർമന്റ് സി.എ.ക്യുവിൽ തിരിച്ചെത്തുന്നു; പ്രഖ്യാപനം ഇന്ന്

മൺട്രിയോൾ: കെബെക്കിന്റെ മുൻ സാമൂഹിക സേവന മന്ത്രി ലയണൽ കാർമന്റ് ഭരണകക്ഷിയായ കോളിഷൻ അവെനിർ കെബെക്കിലേക്ക് (സിഎക്യു) തിരിച്ചെത്തുന്നു.ബുധനാഴ്ച അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ലാ പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാരുടെ ശമ്പളത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ബിൽ 2 പാസാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് കാർമന്റ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. അതിനുശേഷം അദ്ദേഹം സ്വതന്ത്ര അംഗമായി തുടരുകയായിരുന്നു.

ഏപ്രിൽ 12-ന് നടക്കാനിരിക്കുന്ന നേതൃത്വമത്സരത്തിൽ ക്രിസ്റ്റിൻ ഫ്രെഷെറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടാൽ താൻ മടങ്ങിവരുമെന്ന് നേരത്തെ കാർമന്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ ജനുവരിയിൽ രാജി പ്രഖ്യാപിച്ച പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് സ്ഥാനം ഒഴിയുന്നതിന് മുൻപ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനായാണ് കാർമന്റ് നേരത്തെ തന്നെ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!