Wednesday, April 1, 2026

പത്ത് വർഷത്തിനിടെ 40% വർധന; അറ്റ്ലാന്റിക് കാനഡയിലെ ആരോഗ്യമേഖല കടുത്ത സമ്മർദ്ദത്തിൽ

ഓട്ടവ: അറ്റ്ലാന്റിക് കാനഡയിലെ ആരോഗ്യമേഖലയിലെ വർധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ട്. ആവശ്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വരും വർഷങ്ങളിൽ ആരോഗ്യച്ചെലവ് ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് അറ്റ്ലാന്റിക് ഇക്കണോമിക് കൗൺസിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ കാനഡയിലെ നാല് അറ്റ്ലാന്റിക് പ്രവിശ്യകൾ പത്ത് വർഷം മുമ്പത്തേക്കാൾ 40% അധികം തുകയാണ് ആരോഗ്യമേഖലയ്ക്കായി ചെലവിടുന്നത്.

കണക്കുകൾ പ്രകാരം, 2014-15 കാലഘട്ടത്തിൽ 1100 കോടി ഡോളറായിരുന്ന ആരോഗ്യച്ചെലവ് 2024-25ൽ 1900 കോടി ഡോളറായി ഉയർന്നു. കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ സംവിധാനങ്ങൾ വികസിപ്പിച്ചില്ലെങ്കിൽ 2046-ഓടെ ഈ തുക 4000 കോടി ഡോളറിലെത്തുമെന്നാണ് കൗൺസിലിന്റെ നിഗമനം. ജനസംഖ്യയിലെ മാറ്റങ്ങളും പ്രായമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ മേഖലയിലെ 75 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തിൽ 1,80,000-ത്തോളം വർധനവുണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ആരോഗ്യ സംവിധാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തും. നിലവിൽ കാനഡയിൽ തന്നെ പ്രതിശീർഷ ആരോഗ്യച്ചെലവ് ഏറ്റവും കൂടുതലുള്ളത് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും നോവസ്കോഷയിലുമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!