Thursday, April 2, 2026

ഇറാൻ യുദ്ധം; യുഎസ് സൈനിക രഹസ്യങ്ങൾ ടിക് ടോക് വീഡിയോയിൽ

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിനായി നിയോഗിക്കപ്പെട്ട യുവ അമേരിക്കൻ സൈനികർ തങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവിടുന്നെന്ന്‌ റിപ്പോർട്ട്. സാൻ ഡീഗോയിലെ ഒരു സ്ട്രിപ്പ് ക്ലബ് നർത്തകി ടിക് ടോക്കിലൂടെ പുറത്തുവിട്ട വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സൈനിക നീക്കങ്ങളേക്കുറിച്ച് സൈനികർ പങ്കുവെച്ച വിവരങ്ങളാണ് ഇവർ ടിക് ടോക് വീഡിയോയിലൂടെ പുറത്തുവിട്ടത്. ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രങ്ങളിലൊ ന്നാണ് സാൻ ഡീഗോ. യുഎസ് സൈനിക നഗരങ്ങളിൽ സാധാരണയായി കാണാറുള്ളതു പോലെ, ഈ താവളങ്ങൾക്ക് സമീപം ധാരാളം സ്ട്രിപ്പ് ക്ലബ്ബുകളും ഉണ്ട്. നിരവധി ആളു കളാണ് വീഡിയോയിൽ പ്രതികരണവുമായി രംഗത്ത് വന്നത്.ഇതോടെ അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നു. സാൻ ഡീഗോയിലുള്ള ചാം ഡേസ് എന്ന നർത്തകിയാണ് സൈനികർ തങ്ങളുടെ വിന്യാസവിവ രങ്ങൾ പങ്കുവെക്കുന്നതായി വെളിപ്പെടുത്തിയത്. അടുത്ത ആഴ്ച തങ്ങൾ യുദ്ധമുഖ ത്തേക്ക് പോകുകയാണെന്ന് സൈനികർ ക്ലബിൽവെച്ച് തന്നോട് പറഞ്ഞതായാണ് ഇവർ വീഡിയോ യിൽ പറയുന്നത്‌. യുദ്ധത്തിന് പോകേണ്ടി വരുന്നതിൽ യുവ സൈനികർ അതീവ ദുഃഖി തരും വിഷാദത്തിലുമാണെന്ന് നർത്തകി പറയുന്നു.

ക്ലബ്ബുകളിൽ എത്തുന്ന ഇവർ കൈവശമുള്ള പണം മുഴുവൻ ചെലവഴിക്കുകയാണെന്നും ഇവർ വീഡിയോയിൽ പങ്കുവെച്ചു. സൈനിക രഹസ്യങ്ങൾ പുറത്തുവിടുന്നതിനെ വിമർശിച്ച് ചിലർ പ്രതികരിച്ചപ്പോൾ യുദ്ധത്തിന്റെ മാനുഷിക വശത്തേപ്പറ്റി സംസാരിച്ചതിന് ആളുകൾ ചാം ഡേസിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രധാന വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കുന്നത് സൈനിക നീക്കങ്ങളെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നർത്തകികളോടോ ബാർബർമാരോടോ വിന്യാസ തീയതികളെക്കുറിച്ചോ സ്ഥാനങ്ങളെക്കുറിച്ചോ സംസാരിക്കരുതെന്ന് മറൈൻ ഓഫീസറായ കാഗൻ ഡൺലാപ്പ് സൈനികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!