Friday, April 3, 2026

റേഷൻ വിതരണം: നാളെ മുതൽ രണ്ട് മാസത്തെ വിഹിതം ഒന്നിച്ചു ലഭിക്കും

കൊച്ചി: സംസ്ഥാനത്ത് ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് ഒന്നിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ 4 ശനിയാഴ്ച മുതൽ ഈ വിതരണം ആരംഭിക്കും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുൻകൂട്ടി കണ്ടാണ് സർക്കാരിന്റെ ഈ നടപടി.

വിവിധ കാർഡുടമകൾക്ക് ലഭിക്കുന്ന വിഹിതം താഴെ പറയുന്നവയാണ്


മഞ്ഞ കാർഡ് (AAY): ആകെ 60 കിലോ അരിയും 4 കിലോ ഗോതമ്പും സജന്യമായി ലഭിക്കും. കൂടാതെ 6 പാക്കറ്റ് ആട്ട (പാക്കറ്റിന് 7 രൂപ നിരക്കിൽ) വാങ്ങാം.
പിങ്ക് കാർഡ് (PHH): ഓരോ അംഗത്തിനും 8 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഗോതമ്പിന് പകരം ആട്ട ആവശ്യമുള്ളവർക്ക് ലഭ്യതയ്ക്കനുസരിച്ച് അത് തിരഞ്ഞെടുക്കാം.
നീല കാർഡ് (Non-Priority Subsidy): ഓരോ അംഗത്തിനും 4 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ 5 കിലോ അധിക അരി (കിലോയ്ക്ക് 10.90 രൂപ) വാങ്ങാം.
വെള്ള കാർഡ് (Non-Priority Non-Subsidy): ആകെ 10 കിലോ അരി (കിലോയ്ക്ക് 10.90 രൂപ) ലഭിക്കും.
മണ്ണെണ്ണ വിതരണം (ഏപ്രിൽ – ജൂൺ):
വൈദ്യുതിയുള്ള വീടുകൾക്ക്: മഞ്ഞ കാർഡിന് 1 ലിറ്റർ, മറ്റുള്ളവർക്ക് അര ലിറ്റർ.
വൈദ്യുതിയില്ലാത്ത വീടുകൾക്ക്: 6 ലിറ്റർ.

മെയ് 30 വരെ രണ്ട് മാസത്തെ വിഹിതം ഒന്നിച്ച് വാങ്ങാൻ സൗകര്യമുണ്ടാകും. സ്റ്റോക്ക് ലഭ്യമാകുന്ന മുറയ്ക്ക് ജൂണിലെ വിഹിതവും നേരത്തെ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!