Friday, April 3, 2026

ബിസിയിൽ ബാർജിന് വൻ തീപിടുത്തം; സറേയിൽ പടർന്ന് കറുത്ത പുക, ജാഗ്രതാ നിർദ്ദേശം

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലുള്ള സറേ നഗരത്തിന് സമീപം ബാർജിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് സറേയിലും പരിസരപ്രദേശങ്ങളിലും കനത്ത പുക പടർന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി വൈകി റിവർവ്യൂ പാലത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തെത്തുടർന്ന് വൻതോതിൽ പുക ഉയർന്ന സാഹചര്യത്തിൽ സറേയിലും സമീപ പ്രദേശങ്ങളിലും അധികൃതർ വായുനിലവാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പുകയുടെ വ്യാപനം കണക്കിലെടുത്ത് മെട്രോ വൻകൂവർ റീജിനൽ ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. വായുനിലവാരത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണെങ്കിലും ബാർജ് തീപിടിത്തം മൂലമുള്ള ആഘാതം പൂർണ്ണമായി അതിൽ പ്രതിഫലിക്കണമെന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി സറേ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!