ഇസ്ലാമാബാദ്/വാഷിങ്ടൺ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മുൻകൈ എടുത്ത് നടത്തി വന്ന സമാധാന ചർച്ചകൾ വഴിമുട്ടി. ഇസ്ലാമാബാദിൽ വെച്ച് യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി മധ്യസ്ഥരെ അറിയിച്ചതോടെയാണ് സമാധാന ശ്രമങ്ങൾ പ്രതിസന്ധിയിലായത്.
അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇസ്ലാമാബാദിലേക്ക് പ്രതിനിധികളെ അയക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ടെഹ്‌റാൻ മധ്യസ്ഥരെ അറിയിച്ചതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ ആണ് റിപ്പോർട്ട് ചെയ്‌തത്. പാക്കിസ്ഥാൻ വഴിയുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ തുർക്കിയും ഈജിപ്തും പുതിയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഖത്തർ അല്ലെങ്കിൽ ഇസ്താംബുൾ കേന്ദ്രീകരിച്ച് ചർച്ചകൾ പുനരാരംഭിക്കാനാണ് ഇവരുടെ ശ്രമം.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയാൽ മാത്രമേ വെടി നിർത്തലി നെക്കുറിച്ച് ആലോചിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി യിരുന്നു. വെടിനിർത്തൽ സാധ്യതകളെക്കുറിച്ച് ട്രംപ് കഴിഞ്ഞ ദിവസം സൗദി കിരീടാ വകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ചിരുന്നു.ഹോർമുസ് കടലി ടുക്ക് തുറക്കുന്നതിന് പകരമായി വെടിനിർത്തൽ എന്നതായിരുന്നു അമേരിക്കയുടെ വാഗ്ദാനം. എന്നാൽ ഇറാന്റെ പ്രസിഡന്റ് വെടിനിർത്തൽ ആഗ്രഹിക്കുന്നു എന്ന ട്രംപിന്റെ അവകാശവാദം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ഇത് തികച്ചും അടിസ്ഥാന രഹിതമായ കാര്യമാണെന്നാണ് ഇറാൻ പ്രതികരിച്ചത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഇതോടെ അനിശ്ചിതത്വത്തിലായിരി ക്കുകയാണ്. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാകുമോ എന്ന ആശങ്കയുമുണ്ട്.
