കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 13,670 രൂപയും പവന് 1,09,360 രൂപയുമായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് വില താഴേക്ക് പോയത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 4,635 ഡോളര്‍ നിരക്കിലേക്ക് താഴ്ന്നു. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ വിപണി സാഹചര്യം അനുസരിച്ച് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഏകദേശം 1.18 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.
