Monday, April 6, 2026

സ്‌പോർട്‌സ് വാതുവെപ്പ് നിയമവിധേയമാക്കി; ‘ഫലം ദയനീയം’ഖേദം പ്രകടിപ്പിച്ച് മുൻ കനേഡിയൻ എം.പി

ഓട്ടവ: കാനഡയിൽ സ്‌പോർട്‌സ് വാതുവെപ്പ് നിയമവിധേയമാക്കാൻ പത്ത് വർഷ ത്തിലധികം പോരാടിയ മുൻ എൻ.ഡി.പി (NDP) പാർലമെന്റ് അംഗം ബ്രയാൻ മാസ്, നിയമം നടപ്പിലാക്കിയ രീതിക്കെതിരെ നിരാശ പ്രക‌ടിപ്പിച്ച്‌ രംഗത്തെത്തി. വാതുവെപ്പ് നിയമവിധേയമാക്കിയതിന്‌ പിന്നാലെയുണ്ടായ ചില അനുഭവങ്ങൾ ഭയപ്പെടുത്തു ന്നതാണെന്ന്‌ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. വാതുവെപ്പ് നിയമ വിധേ യമായതോടെ ടെലിവിഷൻ കായിക സംപ്രേക്ഷണങ്ങളിൽ പന്തയ പരസ്യങ്ങൾ കുമിഞ്ഞുകൂടുന്ന സ്ഥിതി അദ്ദേഹം തുറന്നു പറഞ്ഞു. ഒന്റാരിയോയിലെ കായിക സംപ്രേക്ഷണങ്ങളിൽ ഏകദേശം 21 ശതമാനവും വാതുവെപ്പ് പരസ്യങ്ങളാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. സർക്കാർ ഏജൻസിയായ ഒന്റാരിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കോർപ്പറേഷൻ (OLG) വഴി മാത്രം നിയന്ത്രിതമായി വാതുവെപ്പ്‌ നടപ്പിലാക്കേണ്ടതിന്‌ പകരം സ്വകാര്യ മേഖലയ്ക്ക് അമിത പ്രാധാന്യം നൽകിയത് സ്ഥിതി വഷളാക്കിയെന്നാണ്‌ ബ്രയാൻ മാസിൻ്റെ ആരോപണം. നിയമം പരിഷ്കരിക്കേണ്ടത് അത്യാവശ്യമായിരുന്നെന്നും എന്നാൽ അത് നടപ്പിലാക്കിയ രീതി സങ്കടകരമാണെന്നും കഥ ഇവിടെ അവസാനിക്കുന്നില്ല, ഇനിയും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ബ്രയാൻ മാസ് പറഞ്ഞു.

വിൻഡ്‌സറിലെ കാസിനോ മേഖലയിലുള്ള തൊഴിൽ സംരക്ഷിക്കാനും കള്ളപ്പണക്കാരെ ഈ രംഗത്ത് നിന്ന് ഒഴിവാക്കാനുമാണ് താൻ നിയമത്തിനായി വാദിച്ചത്. എന്നാൽ ഇപ്പോൾ നടക്കുന്നത് അനിയന്ത്രിതമായ ലാഭക്കൊയ്ത്താണെന്നും അദ്ദേഹം നിരാശപ്രക‌ടിപ്പിച്ചു. സിഗരറ്റ് പരസ്യങ്ങൾ നിരോധിച്ചത് പോലെ വാതുവെപ്പ് പരസ്യങ്ങൾക്കും കടുത്ത നിയന്ത്രണമോ നിരോധനമോ വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ബിൽ (Bill S-211) നിലവിൽ കാനഡയുടെ ജനപ്രതിനിധി സഭയുടെ പരിഗണനയിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!