Tuesday, April 7, 2026

ചാരവൃത്തി ആരോപണം: ഇറാനിൽ ജയിലിലായിരുന്ന 2 ഫ്രഞ്ച് പൗരന്മാരെ വിട്ടയച്ചു

ടെഹ്റൻ: ഇറാനിൽ ചാരവൃത്തി ആരോപിച്ച് തടവിലാക്കപ്പെട്ടിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാർ മോചിതരായി. സെസിൽ കോഹ്‌ലർ, ജാക്വസ് പാരീസ് എന്നിവരാണ് മൂന്നര വർഷത്തെ തടങ്കലിന് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 2022 മേയ് മാസത്തിൽ ഇറാൻ സന്ദർശിക്കുന്നതിനിടെയാണ് ഇവരെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫ്രാൻസും തടവിലാക്കപ്പെട്ടവരും വ്യക്തമാക്കിയിരുന്നു.

ഇവരുടെ മോചനത്തിനായി ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ പ്രസിഡന്റ് മാക്രോൺ പ്രത്യേകം അഭിനന്ദിച്ചു. ഇറാൻ-അമേരിക്ക സംഘർഷങ്ങൾക്കിടയിലും ഫ്രാൻസിനോട് ഇറാൻ മൃദുസമീപനം കാണിക്കുന്നതിന്റെ സൂചനയായാണ് ഈ മോചനത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് കപ്പലിന് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത നിലപാടുകളെ മാക്രോൺ വിമർശിച്ചിരുന്നു. ഇറാനെതിരായ യുദ്ധത്തിൽ ഫ്രാൻസ് പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ മോചനം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തടവുകാരുടെ മോചനം കുടുംബാംഗങ്ങൾക്കും രാജ്യത്തിനും വലിയ ആശ്വാസമാണെന്ന് മാക്രോൺ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!