Tuesday, April 7, 2026

സ്കീയിംഗ് ട്രാക്കിൽ ഉറ്റസുഹൃത്തുക്കൾ; ജസ്റ്റിൻ ട്രൂഡോയും പ്രിൻസ് ഹാരിയും ഒന്നിച്ചുള്ള സെൽഫി വൈറൽ

വൻകൂവർ: മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബ്രിട്ടനിലെ ഹാരി രാജകുമാരനും സ്നോ ബോർഡിൽ ഒന്നിച്ചെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ ഐലീൻ ഗു ആണ് ഈ വിഐപി സ്കീയിംഗ് സംഗമത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇറ്റലിയിൽ നടന്ന 2026 വിന്റർ ഒളിമ്പിക്സിൽ ചൈനയെ പ്രതിനിധീകരിച്ച ഐലീൻ ഗു പങ്കുവെച്ച ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൊന്നിൽ ഹാരിയും ട്രൂഡോയും ഒപ്പമുണ്ട്. സ്കീ ലിഫ്റ്റിൽ ഇരിക്കുന്ന ഇവരുടെ ചിത്രം ഈ ആഴ്‌ച എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിൽ ട്രൂഡോയ്ക്കും ഐലീൻ ഗുവിനുമൊപ്പം ട്രൂഡോയുടെ പങ്കാളിയും പ്രശസ്ത പോപ്പ് താരവുമായ കാറ്റി പെറിയും ഉണ്ട്.

2025-ൽ വൻകൂവറിൽ നടന്ന ഇൻവിക്റ്റസ് ഗെയിംസിലുംഹാരിയും ട്രൂഡോയും വേദി പങ്കിട്ടിരുന്നു. പരുക്കേറ്റ സൈനികർക്കായി ഹാരി സ്ഥാപിച്ച ഈ കായിക മേളയെ അഭിനന്ദിച്ച് ട്രൂഡോ അന്ന് പ്രസംഗിച്ചിരുന്നു. ചെറുപ്പത്തിൽ അമ്മ ഡയാന രാജകുമാരിക്കൊപ്പമാണ് ഹാരി സ്കീയിംഗ് പഠിച്ചത്. തന്റെ ആത്മകഥയായ ‘സ്പെയറിൽ’ ഇതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ഹാരി തന്റെ മകൻ ആർച്ചിയെ സ്കീയിംഗ് പഠിപ്പിക്കുന്ന വീഡിയോ അടുത്തിടെ മേഗൻ മാർക്കിളും പങ്കുവെച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!