Wednesday, April 8, 2026

‘ലിബറൽ പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കാൻ ആ​ഗ്രഹം’; പാർട്ടി വിട്ട് കൂടുമാറി കൺസർവേറ്റീവ് MP മാരിലിൻ ഗ്ലാഡു

ഓട്ടവ: കാനഡയിൽ കൺസർവേറ്റീവ് പാർട്ടി വിട്ട് ഭരണകക്ഷിയായ ലിബറൽ പാർട്ടിയിൽ ചേർന്ന് എംപി മാരിലിൻ ഗ്ലാഡു. Sarnia—Lambton—Bkejwanong റൈഡിങ്ങിൽ നിന്നുള്ള എംപിയായ മാരിലിൻ ബുധനാഴ്ചയാണ് തന്റെ കൂടുമാറ്റം പ്രഖ്യാപിച്ചത്. ശക്തമായ സാമ്പത്തിക അടിത്തറയുള്ള കാനഡയെ കെട്ടിപ്പടുക്കാൻ ലിബറൽ പാർട്ടിയുടെ ക്രിയാത്മകമായ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ വോട്ടർമാർക്കയച്ച കത്തിൽ വ്യക്തമാക്കി.

അഞ്ച് മാസത്തിനിടെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും ലിബറൽ ചേരിയിലെത്തുന്ന നാലാമത്തെ അംഗമാണ് മാരിലിൻ. ഇതോടെ ഹൗസ് ഓഫ് കോമൺസിൽ ലിബറൽ പാർട്ടിയുടെ അംഗസംഖ്യ 171 ആയി ഉയർന്നു. 338 അംഗങ്ങളുള്ള സഭയിൽ കേവല ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് വേണ്ടത്. ഇതോടെ ഭൂരിപക്ഷ സർക്കാരെന്ന ലക്ഷ്യത്തിലേക്ക് ലിബറൽ പാർട്ടിക്ക് ഇനി ഒരു സീറ്റിന്റെ കുറവ് മാത്രമാണുള്ളത്.

വരുന്ന തിങ്കളാഴ്ച നടക്കുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഏറെ നിർണ്ണായകമാണ്. ടൊറന്റോയിലെ യൂണിവേഴ്സിറ്റി-റോസ്‍ഡെയ്ൽ, സ്കാർബ്റോ സൗത്ത് വെസ്റ്റ്, കെബെക്കിലെ ടെറെബോൺ എന്നീ റൈഡിങ്ങിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഒരു സീറ്റിൽ വിജയിച്ചാൽ പോലും ലിബറൽ പാർട്ടിക്ക് സഭയിൽ പൂർണ്ണ ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!