Wednesday, April 8, 2026

സുരക്ഷാ ഭീഷണി: മൂന്ന് മെട്രോ എൻട്രൻസുകൾ അടച്ച് എസ്‌ടിഎം

മൺട്രിയോൾ: യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് മൂന്ന് മെട്രോ എൻട്രൻസുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ എസ്‌ടിഎം (STM). സ്ക്വയർ-വിക്ടോറിയ-ഒഎസിഐ ബെൽമോണ്ട് എൻട്രൻസ്, മക്ഗിൽ ഡി മൈസൺനോവ് എൻട്രൻസ്, ഡി കാസ്റ്റൽനൗ നോർത്ത് എൻട്രൻസ് എന്നിവയാണ് ഇത്തരത്തിൽ അടച്ചുപൂട്ടിയത്. ഈ മേഖലകളിൽ മോശം പെരുമാറ്റങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പതിവായതിനെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ശുചിത്വമില്ലായ്മ, ജനത്തിരക്ക്, മര്യാദയില്ലാത്ത പെരുമാറ്റം, മയക്കുമരുന്ന് ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ ഭാഗങ്ങളിൽ പ്രധാനമായും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് എസ്‌ടിഎം പബ്ലിക് അഫയേഴ്‌സ് അഡ്വൈസർ ലോറൻസ് ഹൂഡ്-റോയ് അറിയിച്ചു. ഈ എൻട്രൻസുകൾ അടയ്ക്കുന്നതിലൂടെ കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളും കേന്ദ്രീകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷൻ ജീവനക്കാരുടെയും ഏജന്റുമാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തന രീതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

സമീപ വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മെട്രോ ശൃംഖലയിൽ മോശം പെരുമാറ്റങ്ങൾ വർധിക്കുന്നതായാണ് കാണുന്നത്. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ നടപടിയായാണിതെന്ന് അധികൃതർ വ്യക്തമാക്കി.ഉപഭോക്താക്കളുടെ പരാതികളും സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടുകളും പരിഗണിച്ചാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!